14 October, 2026 07:13:53 PM
നെടുമ്പാശ്ശേരി അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

നെടുമ്പാശ്ശേരി : മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതികൾക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് റദ്ദാക്കി. പ്രായപൂർത്തിയാകാത്തവർക്കും നിയമപരമായ പ്രായപരിധി തികയാത്തവർക്കും മദ്യം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സൈസ് കമ്മീഷണർ കെ സാംബശിവറാവുവിന്റേതാണ് ഉത്തരവ്. ദയ ബാർ കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം, ഹോട്ടൽ മാരിയറ്റ് നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നാണ് സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ മദ്യപിച്ചത്. ഈ ഹോട്ടലുകളുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്.
അതേസമയം, കാര് ഓടിച്ച സുഹൈൽ സജീവ് അടക്കം നാലുപ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു.




