23 October, 2026 11:11:23 AM


മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടികള്‍ നിര്‍മ്മിക്കുന്നിടത്ത് വന്‍ തീപിടുത്തം



കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടി നിർമ്മാണ കേന്ദ്രത്തിൽ അഗ്നിബാധ. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടന്‍ പേരാമ്പ്ര, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി തീയണച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. പ്രദേശത്ത് പെയ്ത മഴയും തീ ആളിപ്പടരുന്നത് തടയാന്‍ സഹായകമായി. വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നുമില്ലെങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് വിവരം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912