10 October, 2026 01:13:36 PM
ഡൽഹിയിൽ പ്രതിഷേധം ശക്തം; മനീഷ് സിസോദിയയും തുഷാർ ഗാന്ധിയും കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോക്റോച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത പ്രക്ഷോഭം രാജ്യവ്യാപകമായി ആളിപ്പടരുന്നു. ഡൽഹിക്ക് പുറമെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചണ്ഡീഗഡിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന് മുന്നിൽ പഞ്ചാബ് എ.എ.പി നേതാക്കൾക്കൊപ്പം സമരം ചെയ്ത മുതിർന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പഞ്ചാബ് പൊലീസ് കരുതൽ തടങ്കലിലാക്കി. അതേസമയം, തമിഴ്‌നാട്ടിലുടനീളം ശക്തമായ പ്രതിഷേധങ്ങൾക്ക് സി.പി.ഐ (എം) ആഹ്വാനം ചെയ്തു.
സി.ജെ.പിയുടെ ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് പുറപ്പെടാനിരുന്ന തുഷാർ ഗാന്ധിയെ മുംബൈ ഖാറിലെ വസതിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡി.എൻ നഗർ പൊലീസ് സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.






