09 October, 2026 09:33:47 AM


വിദേശ സന്ദർശനത്തിനിടെ കാൽ വഴുതി വീണ് എൻ.കെ. പ്രേമചന്ദ്രന് പരിക്ക്



കൊച്ചി: വിദേശ സന്ദര്‍ശനത്തിനിടെ ശുചിമുറിയില്‍നിന്നു പുറത്തിറങ്ങവെ കാല്‍ വഴുതി വീണ് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനു പരിക്ക്. ഇടത് കൈക്കുഴയ്ക്കു പൊട്ടലുണ്ട്. അദ്ദേഹത്തെ ഇന്ന് ശസ്ത്രക്രിയയ്ക്കായി ഡല്‍ഹിയില്‍ എത്തിക്കും. എംപി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. ടാന്‍സാനിയയില്‍ നടക്കുന്ന ഐപിയു സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദേത്തിന്റെ വിദേശയാത്ര.

പ്രേമചന്ദ്രന്റെ ഫെയ്‌സ്ബുക് കുറിപ്പ്:

''ടാന്‍സാനിയയില്‍ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ വഴിയോരത്തുള്ള ശുചിമുറിയില്‍നിന്നു പുറത്തിറങ്ങവേ കാല്‍ വഴുതി വീണു പരുക്കേറ്റു. ടാന്‍സാനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഴ്ചയില്‍ ഇടതുകൈക്കുഴയ്ക്കു പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശസ്ത്രക്രിയയ്ക്കായി 09-10-2026 ന് ഡല്‍ഹിയില്‍ എത്തിച്ചേരും.''


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931