20 October, 2026 07:52:10 PM


പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്



പേരാമ്പ്ര: കോഴിക്കോട് പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം. റബർ ടാപ്പിങ് ജോലിക്കിടെ കാട്ടാനയുടെ ആക്രമണശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു. മുതുകാട് ചെങ്കോട്ടക്കൊല്ലിയിലെ രോഹിണിയിൽ ഉഷ (48)യ്ക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ ആറരയോടെ പേരാമ്പ്ര എസ്റ്റേറ്റിലെ ബി ബ്ലോക്കിലുള്ള 2004 ഏരിയയിലായിരുന്നു സംഭവം. ജോലിക്കെത്തിയ ഉഷ റബർ മരങ്ങൾ ടാപ്പ് ചെയ്യുന്നതിനിടെ മറഞ്ഞിരുന്ന കാട്ടാന കുത്താൻ ശ്രമിക്കുകയായിരുന്നു. കാട്ടാനയിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ ഉഷയെ ആന പിന്തുടർന്നതായാണ് വിവരം.

ഓടുന്നതിനിടെ വീണ് തലയ്ക്കും കാൽമുട്ടുകൾക്കും കൈയ്ക്കും പരിക്കേറ്റ ഉഷയുടെ നിലവിളി കേട്ടെത്തിയ മറ്റ് തൊഴിലാളികളാണ് ചക്കിട്ടപ്പാറയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912