05 October, 2026 06:41:16 AM


വർക്കലയിൽ രോഗിയുമായി പോയ ആംബുലൻസിൽ ടാക്സി കാറിടിച്ചു അപകടം



തിരുവനന്തപുരം: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സില്‍ ടാക്‌സി കാര്‍ ഇടിച്ച് അപകടം. വര്‍ക്കല സര്‍വീസ് റോഡിന് സമീപമാണ് അപകടമുണ്ടായത്. രോഗിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. വര്‍ക്കല സര്‍വീസ് റോഡിന് സമീപമെത്തിയപ്പോള്‍ എതിര്‍ ദിശയില്‍ നിന്നുവന്ന ടാക്‌സി കാര്‍ ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ടാക്‌സി ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇന്നലെ രാത്രി 10.20ഓടെയായിരുന്നു അപകടം നടന്നത്. കുരയ്ക്കണ്ണി സ്വദേശി വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായായിരുന്നു ആംബുലന്‍സ് പുറപ്പെട്ടത്. വിഷ്ണുവിന്റെ പിതാവും ആബുംലന്‍സില്‍ ഉണ്ടായിരുന്നു. വിഷ്ണുവിന്റെ പിതാവിന്റെ തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304