13 October, 2026 12:07:05 PM
പെരുമ്പാവൂരിൽ കോളേജ് വിദ്യാർഥിനി ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ തൂങ്ങിമരിച്ച നിലയിൽ

പെരുമ്പാവൂർ: മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ ഒന്നാം വർഷ ബികോം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൂപ്പാറ തൊണ്ടിമല പുഴക്കേൽതറയിൽ ശശികുമാറിന്റെയും ഷീലയുടെയും മകൾ എസ് മഞ്ജുഷ (18) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ കയറി വാതിലടച്ച മഞ്ജുഷ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തള്ളിത്തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.






