17 October, 2026 11:55:55 AM


ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; അഭിജിത് ദീപ്കെ കരുതൽ അറസ്റ്റിൽ



ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ 'തിരംഗ മാർച്ചിനിടെ' കസ്റ്റഡിയിലായ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തി. ബിഎൻഎസ്എസ് സെക്ഷൻ 126/170 പ്രകാരമാണ് ഡൽഹി പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. അറസ്റ്റിന് ശേഷമുള്ള നിയമനടപടികളുടെ ഭാഗമായി അദ്ദേഹത്തെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

കൊണാട്ട് പ്ലേസിൽ വെച്ച് നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ രാത്രി മുഴുവൻ തടഞ്ഞുവെച്ച ശേഷം പുലർച്ചെയാണ് പൊലീസ് വിട്ടയച്ചത്. അതേസമയം, ഡൽഹി പൊലീസിന്റെ നടപടികൾക്കും അതിക്രമങ്ങൾക്കുമെതിരെ സമരം ശക്തമാക്കാനാണ് ഇടതു വനിതാ സംഘടനകളുടെ തീരുമാനം. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് രാവിലെ 11 മണിക്ക് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് സംഘടനകൾ മാർച്ച് നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920