12 April, 2020 12:03:39 PM


ലോക്ക് ഡൗണ്‍ ലംഘിച്ച വിദേശികളെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് പോലീസ്




ഋഷികേശ്: കൊറോണ വൈറസ് വ്യാപനം തടയാനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ നിരോധനം ലംഘിച്ച് പുറത്തിറങ്ങിയ വിദേശികളെ ഇംപോസിഷന്‍ എഴുതിച്ച് ഉത്തരാഖണ്ഡ് പോലീസ്. 500 തവണ മാപ്പ് എന്ന് വിദേശികളെ കൊണ്ട് എഴുതിക്കുകയാണ് ചെയ്തത്. ലോക്ക്ഡൗണ്‍ ലംഘിച്ച് ഋഷികേശിലെ ഗംഗാതീരത്ത് നടക്കുകയായിരുന്ന 10 വിദേശികളെക്കൊണ്ടാണ് പൊലീസ് മാപ്പ് എഴുതിച്ചത്.


വിദേശികള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങാതെ അകത്തിരിക്കണമെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അവര്‍ അനുസരിച്ചില്ല. ഇവരെ പിടികൂടി പേപ്പറില്‍ എന്നോട് ക്ഷമിക്കണം എന്ന് 500 തവണ എഴുതിപ്പിച്ചു. 500 ഓളം വിദേശികള്‍ തപോവന്‍ പ്രദേശത്തുണ്ടെന്നും ഇവര്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും അനുസരിക്കാത്തവര്‍ക്കുള്ള മാതൃകാ ശിക്ഷാ നടപടിയാണിതെന്നും തപോവന്‍ എസ്‌ഐ വിനോദ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K