11 April, 2020 02:22:55 PM
നാട്ടിൽ പോകണമെന്ന് ആവശ്യം; അക്രമം അഴിച്ചുവിട്ട് കുടിയേറ്റത്തൊഴിലാളികൾ
അഹമ്മദാബാദ്: ഗുജറാത്തിലെ സൂററ്റിൽ ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ കുടിയേറ്റത്തൊഴിലാളികൾ അക്രമം അഴിച്ചുവിട്ടു. സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും വേതന കുടിശിക വേഗം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു അക്രമം. റോഡുകള്‍ തടഞ്ഞ തൊഴിലാളികൾ നിരവധി വാഹനങ്ങള്‍ക്കും തെരുവിലെ ഉന്തുവണ്ടികൾക്കും തീവച്ചു. എതിര്‍ക്കാന്‍ വന്നവരെ കല്ലേറിഞ്ഞ് ഓടിച്ചു. വിവരം അറിഞ്ഞ് എത്തിയ പോലീസ് സ്ഥിതി നിയന്ത്രണ വിധേയമാക്കി