08 April, 2020 10:26:59 PM
വീട്ടിലെ അടുക്കളയില്‍ ചാരായം വാറ്റി അമ്മയും മകനും: അമ്മ അറസ്റ്റില്‍; മകന്‍ ഓടി രക്ഷപ്പെട്ടു
നെയ്യാറ്റിന്‍കര : വീട്ടിലെ അടുക്കളയില്‍ ചാരായം വാറ്റിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. മേരി ബേബി(60)യാണ് അറസ്റ്റിലായത്. ഇവരുടെ മകന്‍ അനില്‍കുമാര്‍ (40) ഓടി രക്ഷപ്പെട്ടു. പന്ത ചീലാന്തിക്കുഴിയിലുള്ള വീടിന്‍റെ അടുക്കളയില്‍ സജ്ജീകരിച്ച ചാരായം വാറ്റുകേന്ദ്രത്തില്‍നിന്ന് മൂന്നുലിറ്റര്‍ ചാരായവും 45 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.
കോടതിയില്‍ ഹാജരാക്കിയ മേരി ബേബിയെ റിമാന്‍ഡ് ചെയ്തു. മേരി ബേബിയുടെ മകന്‍ അനില്‍കുമാറിനായി തിരച്ചില്‍ ശക്തമാക്കിയതായി എക്സൈസ് നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എല്‍.ഷിബു അറിയിച്ചു. റെയ്ഡില്‍ പ്രിവന്‍റീവ് ഓഫീസര്‍ രാധാകൃഷ്ണന്‍, സി.ഇ.ഒ.മാരായ വി.ശശി, അഖില്‍, ഹരിപ്രസാദ് എന്നിവരും പങ്കെടുത്തു.