05 April, 2020 11:01:18 AM
മഹാമാരിയെ തളയ്ക്കാന്‍: 26 അംഗ മെഡിക്കൽസംഘം തിരുവനന്തപുരത്തു നിന്നും കാസർകോടേക്ക് പുറപ്പെട്ടു
തിരുവനന്തപുരം: മഹാമാരിയെ പിടിച്ചുകെട്ടാൻ 26 അംഗ മെഡിക്കൽസംഘം തിരുവനന്തപുരത്തുനിന്നും കാസർകോടേക്ക് പുറപ്പെട്ടു. കാസര്‍കോട്ട് കോവിഡ് 19 ചികിത്സയ്ക്കായി അതിനൂതന ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘം രാവിലെ 9 മണിക്ക് സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും യാത്ര തിരിച്ചു.
കാര്‍സര്‍ഗോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ 4 ദിവസം കൊണ്ട് കാസര്‍ഗോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാനാണ് ഈ സംഘം യാത്ര തിരിക്കുന്നത്. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഇവരെ യാത്രയാക്കാൻ എത്തിയിരുന്നു.