29 March, 2020 03:19:23 PM
നിരീക്ഷണത്തിനിടെ കുടുംബവുമായി സമ്പര്‍ക്കം: കൊവിഡ് ബാധിതന്‍റെ കുട്ടിക്ക് രോഗലക്ഷണം
തിരുവനന്തപുരം : തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി നിരീക്ഷണത്തില്‍ ഇരിക്കെ ഭാര്യയോടും കുട്ടിയോടും ഇടപെട്ടതിനെ തുടര്‍ന്ന് കുട്ടിക്കും രോഗലക്ഷണം. ഇന്നലെയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കുട്ടിക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതുവരെ 18,904 പേരാണ് കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത്.
അതേസമയം സംസ്ഥാനത്ത് നടപ്പിലാക്കിയ സാമൂഹിക അടുക്കളയിലേക്ക് സംഭാവനകള്‍ ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കി. സംഭാവനകള്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ അറിയിച്ചാല്‍ ബന്ധപ്പെട്ട ആളുകള്‍ എത്തി ശേഖരിക്കും. അതിഥി സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്ന കോണ്‍ട്രാക്ടര്‍മാരുടെ യോഗം വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇത് വരെ 165 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലുള്ള നാല് പേര്‍ കൂടി ഇന്നലെ ആശുപത്രി വിട്ടു. കൊവിഡ് മുന്‍കരുതലിന്‍െ്‌റ ഭാഗമായുള്ള ലോക്ക് ഡൗണ്‍ ഇന്ന് ആറാം ദിനമാണ്. ഡ്രോണ്‍ അടക്കം ഉപയോഗിച്ച് പോലീസിന്‍െ്‌റ പരിശോധന ഇന്നും തുടരും. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തസംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി.