17 March, 2020 02:18:29 PM


കേന്ദ്ര മന്ത്രി വി.മുരളീധരന് പിന്നാലെ വി.വി.രാജേഷും ക്വാറന്‍റൈനില്‍ പ്രവേശിച്ചു



തിരുവനന്തപുരം: കോവിഡ് രോഗബാധിതനുമായി ഇടപഴകിയതിനെ തുടർന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.വി.രാജേഷും ക്വാറന്‍റൈനില്‍ പ്രവേശിച്ചു. വി.വി.രാജേഷും വി.മുരളീധരനൊപ്പം ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി വി.മുരളീധരനും തൊട്ടുപിന്നാലെ വി.വി രേജേഷും സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടര്‍മാരേയും ജീവനക്കാരേയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു.
ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ വിദേശ സന്ദർശനത്തിനു ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്തു.  ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തില്‍ വി.മുരളീധരന്‍ പങ്കെടുത്തിരുന്നു. രോഗം ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു ഡോക്ടര്‍മാര്‍ മന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ക്വാറന്‍റൈനില്‍ കഴിയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K