13 March, 2020 02:40:09 PM
കഴക്കൂട്ടം കുളത്തൂരില്‍ ദമ്പതികളും മകനും വാടകവീട്ടില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ ഒരു വീട്ടിലെ മൂന്ന് പേര് മരിച്ച നിലയില്‍. കുളത്തൂര്‍ സ്വദേശികളായ ദമ്പതികളും ഇവരുടെ 10 വയസുകാരനായ മകനുമാണ് മരിച്ചത്. കുളത്തൂര്‍ ഗ്രന്ഥശാലയ്ക്ക് സമീപം താമസിക്കുന്ന സുരേഷ് (35), ഭാര്യ സിന്ധു (33), മകന് ഷാരോണ്‍ (10) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിന്ധുവിന്റെയും മകന്റെയും മൃതദേഹം വീടിനുള്ളില്‍ തറയിലും സുരേഷിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊന്ന് സുരേഷ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.