21 February, 2020 08:41:23 AM
വള്ളത്തിൽ കപ്പലിടിച്ച് രണ്ടു മത്സ്യതൊഴിലാളികൾക്ക് പരിക്ക്; സംഭവം വേളിയിൽ
തിരുവനന്തപുരം: വേളിയിൽ വള്ളത്തിൽ കപ്പലിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. അലോഷ്യസ്, ജെറി എന്നീ മത്സ്യത്തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വേളിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ വള്ളം ഭാഗികമായി തകർന്നു. എങ്ങനെയാണ് കപ്പൽ വള്ളത്തിൽ ഇടിച്ചതെന്നോ ഏത് കപ്പലാണ് ഇടിച്ചതെന്നോ ഉൾപ്പെടയുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.