08 February, 2020 10:56:59 PM
നെയ്യാര്‍ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
തിരുവനന്തപുരം: നെയ്യാർ മീൻമുട്ടിയിലേക്കു ട്രക്കിങ്ങിനു വന്ന ബന്ധുക്കളടങ്ങിയ 9 അംഗ സംഘത്തിലെ യുവാവ് മീൻമുട്ടി വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു. പിരപ്പൻകോട് കൈതറ ശിവസരസിൽ മുരളീധരൻനായർ ഷീന ദമ്പതികളുടെ മകൻ എം.എസ്.അനന്ദു(26)വാണ് മരിച്ചത്. ഫിസിയോ തെറപ്പിസ്റ്റ് ആണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ നെയ്യാർ ഡാമിൽ നിന്നു പുറപ്പെട്ട സംഘം കൊമ്പൈയിൽ നിന്നു കാൽനടയായി ഉച്ചയോടെ മീൻമുട്ടിയിലെത്തി.
ചിലർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി. നീന്തൽ അറിയാത്ത അനന്ദുവിനെ കരയ്ക്കിരുത്തിയാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ അനുചന്ദ് ഉൾപ്പെട്ട സംഘം മറുകരയിലേക്കു നീന്തിയത്. ഇവർക്കു പിന്നാലെ അനന്ദുവും വെള്ളത്തിലിറങ്ങി നീന്താൻ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നുവെന്നു വനപാലകർ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.