28 January, 2020 10:56:15 AM


മണ്ണുകടത്തിയ ടിപ്പറിന് ബൈക്കിന്‍റെ നമ്പർ; ഉടമ സിപിഎം ബ്രാഞ്ച് സെക്രട്ടറി




തിരുവനന്തപുരം: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ടിപ്പർ തുമ്പ പൊലീസ് പിടികൂടി. കുളത്തൂർ സ്വദേശിയും സിപിഎം കോലത്തുകര ബ്രാഞ്ച് സെക്രട്ടറിയുമായ അനില‍കുമാറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടിപ്പർ. ലോറിയുടെ യഥാർഥ നമ്പർ കെഎൽ 22 എൻ 5602 ആണ്. ലോറിയിൽ വച്ചിരുന്ന കെഎൽ 22 എൻ 5791 എന്ന നമ്പർ പ്രശാന്ത് നഗർ സ്വദേശി ഹരിശങ്കറിന്റെ ബൈക്കിന്റേതും.


പാസില്ലാതെ മണ്ണ് കൊണ്ടുപോയ ലോറി തുമ്പ സ്റ്റേഷനു മുന്നിൽ വച്ച് പിടികൂടിയിരുന്നു. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് മോട്ടർ വാഹന വകുപ്പിന്റെ സൈറ്റിൽ തിരഞ്ഞപ്പോഴാണ് ലോറിയിൽ വച്ചിരുന്ന നമ്പർ വ്യാജമാണെന്നു കണ്ടെത്തിയത്. പൊലീസ് കഴക്കൂട്ടം സബ് റീജനൽ ആർടി ഓഫിസിൽ റിപ്പോർട്ട് നൽകി. സംഭവം വിവാദമായതോടെ കേസ് ഒതുക്കിത്തീർക്കാനും ടിപ്പർ സ്റ്റേഷനിൽ നിന്നു കടത്താനും ശ്രമം നടന്നതായും അറിയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K