25 January, 2020 09:07:06 AM
ഭൂവനേശ്വർ വിമാനത്താവളത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചു
ഭൂവനേശ്വർ: ഒഡീഷയിലെ ഭൂവനേശ്വർ വിമാനത്താവളത്തിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചു. ഒരാളെ ഗുരതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വിമാനത്താവളത്തിലെ ടെർമിനൽ-1, ടെർമിനൽ -2 എന്നിവയുമായി ബന്ധിപ്പിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കവേയാണ് അപകടം നടന്നത്. ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി