20 January, 2020 08:51:59 AM


നേ​ത്രാ​വ​തി ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് പെ​ൺ​കു​ട്ടി മ​രി​ച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ


ബംഗളൂ​രു: ക​ർ​ണാ​ട​ക​യി​ലെ നേ​ത്രാ​വ​തി ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് പെ​ൺ​കു​ട്ടി മ​രി​ച്ചു. മി​യാ​പ​ഡ​വു സ്വ​ദേ​ശി​നി​യാ​യ റെ​നി​റ്റ(18) ആ​ണ് മ​രി​ച്ച​ത്. മി​ലാ​ഗ്ര​സ് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് റെ​നി​റ്റി. ഉ​ല്ല​ലി​ലെ ഉ​ലി​യെ ഹോ​ഗെ​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ കാ​റ്റി​ല്‍ ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.


ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​രും ത​ന്നെ ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. ആ​റു പെ​ൺ​കു​ട്ടി​ക​ൾ അ​ട​ക്കം എ​ട്ടു പേ​ർ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രി​ൽ ര​ണ്ടു പേ​രു​ടെ നി​ല​ഗു​രുത​ര​മാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K