19 January, 2020 02:37:28 PM


രാജ്യദ്രോഹവും രാഷ്ട്രീയ - വർഗ്ഗീയ സ്പർദ്ധ വളർത്തുന്നതുമായ സന്ദേശങ്ങൾ; നടപടി ശക്തമാക്കി പോലീസ്



കോട്ടയം: രാജ്യദ്രോഹപരമോ മത രാഷ്ട്രീയ വർഗ്ഗീയ സ്പർദ്ധ വളർത്തുന്നതോ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്നതോ ആയ പോസ്റ്റുകളും മറ്റും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടികളുമായി പോലീസ്.


വിവിധ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്, വാട്സ്ആപ്പ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടിക്‌ടോക്, ടെലിഗ്രാം  മുതലായവയിലൂടെയുള്ള ഇത്തരം സന്ദേശങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ  തന്നെ  ജില്ലാ പോലീസ് സോഷ്യൽ മീഡിയ മോണിറ്ററിങ് സെല്ലിന്റെ നമ്പറിൽ വിവരമറിയിക്കണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു. എറണാകുളം മേഖലാ ഡി ഐ ജി യുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ അറിയിപ്പ്.


നേരിട്ട് വിളിക്കുകയോ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും, ലിങ്കും വാട്സ്ആപ്പ് മുഖേന അറിയിക്കുകയോ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ അറിയിക്കുന്ന ആളുകളുടെ വിവരങ്ങൾ വളരെ രഹസ്യമായി സൂക്ഷിക്കുന്നതാണ്. വിവരങ്ങൾ നൽകാൻ ഉപയോഗിക്കേണ്ട നമ്പർ : 9074558260.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K