16 December, 2019 04:30:53 PM
ഡി.വൈ.എഫ്.ഐ കേരള പൊതുസമൂഹത്തോട് മാപ്പു പറയണം- അഡ്വ.ആര്‍.എസ് രാജീവ് കുമാര്‍
തിരുവനന്തപുരം: ഇന്നലെ രാത്രിയില്‍ എസ്ഡിപിഐയുടെയും ജമാ അത്ത് ഇസ്ലാമിയുടെയും അജണ്ടക്കൊപ്പം കേരളത്തില്‍, ഡല്‍ഹി ജാമിയയില്‍ പോലീസ് വെടിവയ്പില്‍ 4 കുട്ടികള്‍ മരിച്ചു എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മതവികാരം ഉയര്‍ത്തി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തി രാജ്ഭവനില്‍ ഉള്‍പ്പടെ അക്രമകള്‍ക്ക് നേതൃത്വവും നല്‍കിയ ഡി.വൈ.എഫ്.ഐ കേരള പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് യുവമോര്‍ച്ച നേതാവ് അഡ്വ.ആര്‍.എസ് രാജീവ് കുമാര്‍
ഡി.വൈ.എഫ്.ഐ സഞ്ചരിക്കുന്നത് തീവ്രവാദ സംഘടനകളുടെ ആഗ്രഹത്തിനൊപ്പമാണോ? കേരളത്തിലെ ബംഗാദേശ് നുഴഞ്ഞുകയറ്റക്കാര്‍ക്കു പൗരത്വം നല്കാനാണോ ഈ സമരം. സി.പി.എം- ഡി.വൈ.എഫ്.ഐനിലപാടുകള്‍ മതനിരപേക്ഷത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന കേരളത്തില്‍ സാഹോദര്യ മൂല്യങ്ങള്‍ തകര്‍ക്കുവാന്‍ ഇടയാകും. തെറ്റായ വാര്‍ത്ത പടര്‍ത്തി സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും രാജീവ് കുമാര്‍ ആവശ്യപ്പെട്ടു.