13 December, 2019 09:06:30 AM


ഓൺലൈൻ പെണ്‍വാണിഭ കേന്ദ്രത്തില്‍ പരിശോധന: നടത്തിപ്പുകാർ അറസ്റ്റിൽ; ഒരു സ്ത്രീയെ പോലീസ് ഓടിച്ചിട്ട് പിടിച്ചു



തിരുവനന്തപുരം: വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ പോലീസ് പിടികൂടി. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നിന്നുമാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇവരുടെ ഇടപാടുകള്‍. പോലീസ് റെയ്ഡിന് എത്തുന്നെന്ന് മനസിലാക്കിയ സംഘം നടത്തിപ്പുക്കാരനായ വെള്ളനാട് സ്വദേശി രമേശ്കുമാര്‍ ഓടി രക്ഷപപ്പെട്ടു. ഇടപാടിനെത്തിയ മാലി സ്വദേശിയായ ഫുലു (60), തിരുവനന്തപുരം സ്വദേശിനിയായ 40കാരി, കൊച്ചി മരട് സ്വദേശിനിയായ 30കാരി എന്നിവരെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയോടെയാണ് പോലീസ് സംഘത്തെ പിടികൂടുന്നത്.


ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ച് വന്നത്. കുടപ്പനക്കുന്ന് എ കെ ജി നഗറിലേക്ക് പോകുന്ന വഴിയില്‍ ഉള്ള ഒരു വീട് രമേശ് കുമാര്‍ വാടകയ്ക്ക് എടുത്ത് ഇവിടെ പെണ്‍വാണിഭ കേന്ദ്രം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. രാത്രിയും പകലും നിരന്തരം ആഡംബര വാഹനങ്ങളില്‍ സ്ത്രീകളും പുരുഷന്‍മാരും വന്നു പോകുന്നതില്‍ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇതോടെ പോലീസ് വീടും പരിസരവും നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ വൈകുന്നേരം ഇടപാടിന് ആളെത്തിയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട സി ഐയുടെ നേതൃത്വത്തില്‍ പൊലീസ് വീട് വളയുകയായിരുന്നു.


പൊലീസിനെ കണ്ട് പന്തികേട് മണത്ത രമേശ് കുമാര്‍ മതില്‍ ചാടി ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച 40കാരിയെ വനിതാ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. രമേശ് കുമാറിനൊപ്പം നടത്തിപ്പില്‍ പിടിയിലായ രണ്ട് സ്ത്രീകളും പങ്കാളിയായിരുന്നുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. മാലി സ്വദേശി ഫുലുവിനെയും മരട് സ്വദേശിനിയെയും റൂമിനുള്ളില്‍ നിന്നാണ് പിടിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് താന്‍ ഇടപാടിനെത്തിയതെന്ന് മാലിക്കാരന്‍ പൊലീസിനോട് പറഞ്ഞു. അതേസമയം താമസത്തിനെന്ന പേരില്‍ രമേശ്കുമാറാണ് വീട് വാടകയ്ക്ക് എടുത്തതെന്ന് വീട്ടുടമ വെളിപ്പെടുത്തി.


രമേശ്കുമാറിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സൈബര്‍ പൊലീസ് സഹായത്തോടെ സൈറ്റിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ ഡെറാഡൂണില്‍ നിന്നും ഇത്തരം ഒരു സംഘത്തെ പിടികൂടിയിരുന്നു. ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ആറ് പേരെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചില്‍ നടത്തിയത്. പിടിയിലായത് അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റ് ആണെന്നും പോലീസ് അറിയിച്ചു. പോലീസ് രക്ഷപ്പെടുത്തിയ ആറ് സ്ത്രീകളില്‍ മൂന്ന് പേര്‍ മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങലില്‍ നിന്നുള്ളവരായിരുന്നു. ബംഗാള്‍, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു മൂന്ന് പേര്‍.


കഴിഞ്ഞ കുറച്ചു മാസങ്ങളായി പെണ്‍വാണിഭസംഘം നഗരത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആവശ്യത്തിനനുസരിച്ച് ഡറാഡൂണിലെ പല ഹോട്ടലുകളില്‍ പെണ്‍കുട്ടികളെ എത്തിച്ചാണ് സംഘം വാണിഭം നടത്തി വന്നത്.
പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പല പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഒടുവില്‍ പോലീസ് അന്വേഷണത്തിന് തയ്യാറായത്. അന്വേഷണത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനം ബോധ്യമായ പോലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. സംഘം രണ്ട് വാഹനങ്ങളിലായി സഞ്ചരിക്കവെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. ഒരു കാറില്‍ രണ്ട് സ്ത്രാകളും നാല് പുരുഷന്മാരും, അടുത്ത കാറില്‍ മൂന്ന് പുരുഷന്മാരും നാല് സ്ത്രീകളുമയിരുന്നു ഉണ്ടായിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K