09 December, 2019 01:36:59 PM
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ മാറ്റി; അംഗത്വവും സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ തത്സ്ഥാനത്തുനിന്നും അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് നടപടി. വനിതാ മാധ്യമപ്രവര്‍ത്തകർ സമരം ശക്തമാക്കിയതിനു പിന്നാലെയാണ് രാധാകൃഷ്ണനെതിരെ പ്രസ് ക്ലബ് നടപടി സ്വീകരിച്ചത്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ജനറല്‍ ബോഡി ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പ്രസ് ക്ലബ് തയ്യാറായിരുന്നില്ല. രാധാകൃഷ്ണന് ജോലി ചെയ്യുന്ന സ്ഥാപനം നേരത്തെ, ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആൺസുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്നും സദാചാര പോലീസ് ചമഞ്ഞ് കുട്ടികളുടെ മുന്നില്‍വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു മാധ്യമപ്രവർത്തകയുടെ പരാതി