07 December, 2019 11:49:18 AM
ചികിത്സയിലായിരുന്ന രോഗി തിരുവനന്തപുരം മെഡി. കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചു
തിരുവനന്തപുരം: രോഗി ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പേ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ശ്രീകാര്യം കല്ലമ്ബള്ളി ശ്രുതി ഭവനില്‍ എം. ജോര്‍ജ് (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം.
കുറച്ചുദിവസമായി അസുഖബാധിതനായി ജോര്‍ജ് പേവാര്‍ഡില്‍ ചികിത്സയിലായിരുന്നു. കൂട്ടിരിപ്പുകാരന് പുറത്തു പോയ സമയത്ത് കെട്ടിടത്തിന് മുകളില്‍നിന്ന് ജോര്‍ജ് താഴേക്ക് ചാടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു. തിരുവനന്തപുരം ആര്‍സിസിയിലെ ജീവനക്കാരനാണ് ജോര്‍ജ്. സുജയാണ് ഭാര്യ. മക്കള്‍: ശ്രുതി, ജെറിന്.