06 December, 2019 10:13:44 AM


തിരുവനന്തപുരത്ത് അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച സംഭവം; പിതാവ് അറസ്റ്റില്‍




തിരുവനന്തപുരം: കൈതമുക്കില്‍ കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയേയും കുട്ടികളേയും മര്‍ദ്ദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. അച്ഛന്‍ മര്‍ദ്ദിച്ചിരുന്നതായി കുട്ടികള്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയിരുന്നു. പട്ടിണി മൂലം കുട്ടികള്‍ മണ്ണ് തിന്നതായി വാര്‍ത്ത വന്നിരുന്നു. കടുത്ത പട്ടിണി മൂലമാണ് കുട്ടികളെ ഏറ്റെടുക്കണമെന്ന് ശിശുക്ഷേമസമിതിയോട് അമ്മ ആവശ്യപ്പെട്ടത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K