03 December, 2019 07:19:21 PM
വധശ്രമക്കേസിലെ പ്രതി എസ്.എഫ്.ഐ മാര്‍ച്ചില്‍; പ്രതിയെ മുന്നില്‍ കണ്ടിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്
തിരുവനന്തപുരം: കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ വധശ്രമക്കേസിലെ പ്രതിയും പങ്കെടുത്തു. യൂണിവേഴ്സ്റ്റി കോളേജ് സംഘര്‍ഷത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി കോളജ് യൂണിയന്‍ ചെയര്‍മാന്‍ എന്‍.റിയാസാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിയെ മുന്നില്‍ കണ്ടിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. ഒളിവിലാണെന്ന് പൊലീസ് പറയുന്ന നേതാവാണ് ഇന്ന് മാര്‍ച്ചില്‍ പങ്കെടുത്തത്.
രാവിലെ 11 മണിയോടെ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലേക്ക് എസ്‌എഫ്‌ഐ നടത്തിയ, മാര്‍ച്ചിലാണ് ജാമ്യമില്ലാ കേസിലെ പ്രതിയും യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ചെയര്‍മാനുമായ റിയാസ് പങ്കെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരെയും പൊലീസിനെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് റിയാസ്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കന്‍റോണ്‍മെന്‍റ് പൊലീസ് റിയാസിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലേക്ക് തന്നെയാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേതൃത്വം നല്‍കിയവരിലൊരാള്‍ റിയാസായിരുന്നു. മാര്‍ച്ചിന് ശേഷം റിയാസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തി