23 November, 2019 06:09:31 PM


യുവാവ് തൂങ്ങിമരിച്ചത് ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങി നല്‍കാത്തതിനല്ല; പ്രണയനൈരാശ്യം മൂലമെന്ന്



തിരുവനന്തപുരം: കാട്ടായികോണത്തെ വാടകവീട്ടില്‍ 19കാരന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ആനാട് നാഗച്ചേരി പടന്നയില്‍ അജികുമാറിന്‍റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജി ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങി നല്‍കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം പറഞ്ഞിരുന്നത്.എന്നാല്‍ ഒന്നര ലക്ഷം രൂപയ്ക്ക് മേൽ വിലവരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉൾപ്പെട അഞ്ച് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള  അഖിലേഷിന്‍റെ ആത്മഹത്യക്ക് പിന്നിൽ ബൈക്ക് ഭ്രമം അല്ലെന്നും, പ്രണയത്തെ ചൊല്ലിയുള്ള വിഷയമാണെന്നും സുഹൃത്തുക്കൾ പറഞ്ഞതോടെയാണ് സംഭവത്തിന്‍റെ മറുവശം അന്വേഷിച്ചു തുടങ്ങിയത്.


വീട്ടിലെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയിലാണ് അഖിലേഷിന്‍റെ മൃതദേഹം കാണപ്പെട്ടത്. മരിക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണിലൂടെ അഖിലേഷ് തന്‍റെ കാമുകിയുമായി വഴക്കുണ്ടാക്കിയിരുന്നു. അതിലുണ്ടായ നിരാശയാണ് മരണകാരണമെന്നാണ് അഖിലേഷിന്‍റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൊബൈൽ ഫോണ്‍ ഫോറൻസിക്ക് പരിശോധനയ്ക്ക് അയക്കുന്നതിനുള്ള നടപടികളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K