25 October, 2019 02:21:10 PM
മരടിലെ എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം; നിര്‍മാതാക്കള്‍ 20 കോടി രൂപ കെട്ടിവയ്ക്കണം - സുപ്രീം കോടതി
ദില്ലി: മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. രേഖകളില്‍ കുറഞ്ഞ നിരക്കുള്ളവര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം നല്‍കണം. ഫ്‌ളാറ്റ് പൊളിക്കാനുള്ള ഉത്തരവില്‍ നിന്നും പിന്നോട്ടില്ല. തുക ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കെട്ടിവയ്ക്കണം. 20 കോടി രൂപ കെട്ടിവയ്ക്കണമെന്നും സുപ്രീംകോടതി പറഞ്ഞു