11 October, 2019 12:05:42 PM
ക്ഷേത്രത്തിലെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ക്ഷേത്രദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര ജീവനക്കാരന്‍ അറസ്റ്റില്‍. നാവായിക്കുളം പറകുന്ന് കുണ്ടുമണ്‍കാവ് ക്ഷേത്രത്തിലെ രസീത് എഴുത്തുകാരന്‍ പനത്തുവിളയില്‍ രാജനാണ് (50) പിടിയിലായത്. സെപ്തംബറില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ 15കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്ഷേത്രകമ്മിറ്റി ഓഫീസിനുള്ളില്‍ വച്ച് പലതവണ രാജന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് കല്ലമ്പലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. രാജനെ കോടതിയില്‍ ഹാജരാക്കി പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തി റിമാന്‍ഡ് ചെയ്തു. ഇയാള്‍ പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അടക്കം ചെയ്ത സ്മാര്‍ട്ട് ഫോണ്‍ നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.