06 October, 2019 10:40:51 AM


സെക്രട്ടേറിയറ്റിലെ ജോയിന്‍റ് സെക്രട്ടറി കണ്ണമ്മൂലയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ



തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജോയിന്‍റ് സെക്രട്ടറിയായ ഹരികുമാർ(55) ആണ് കണ്ണമ്മൂലയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. തറയിൽ വീണ് തലയിടിച്ച് രക്തം വന്ന നിലയിലായിരുന്നു കണ്ടത്. വാതിൽ പൊളിച്ചാണ് ബന്ധുക്കൾ അകത്ത് കടന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയായ ഭാര്യ ഷുജ പാലക്കാട് ഔദ്യോഗിക ആവശ്യത്തിന് പോയിരിക്കുകയായിരുന്നു. മകൻ തേജസ് കൃഷ്ണ ഉക്രയിനിൽ വിദ്യാർഥിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K