30 September, 2019 09:36:53 PM


കല്ലാർ മീൻമുട്ടിയിലെത്തിയ സന്ദർശകരുടെ കാറിന്റെ ചില്ല്‌ തകർത്ത് പണവും മൊബൈൽ ഫോണും കവർന്നു


തിരുവനന്തപുരം: കല്ലാർ മീൻമുട്ടി സന്ദർശിക്കാനെത്തിയവരുടെ കാറിന്റെ ചില്ല്‌ തകർത്ത് പണവും മൊബൈൽ ഫോണും എ.ടി.എം. കാർഡും വിലപ്പെട്ട രേഖകളും കവർന്നതായി പരാതി. കായംകുളം കൊച്ചുകുളങ്ങര കൊച്ചുതുണ്ടിൽ സജാദ്, ബന്ധുവായ സിയാദ് എന്നിവരുടെ കുടുംബങ്ങൾ സഞ്ചരിച്ച കാറിൽ നിന്നായിരുന്നു മോഷണം.


ഉച്ചയ്ക്ക് ഒന്നരയോടെ മീൻമുട്ടിയിലെത്തിയ യാത്രാസംഘം പാസ് വാങ്ങി വാഹനം പാർക്കിങ് സ്ഥലത്തു നിർത്തിയ ശേഷം വെള്ളച്ചാട്ടം കാണാൻ പോയി. വൈകീട്ട് നാലു മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് കാറിന്റെ ചില്ല് തകർന്ന വിവരമറിയുന്നത്. പുറകിലെ ഇടതുവശത്തെ ചില്ല്‌ തകർത്ത് 10200 രൂപ, മൊബൈൽ ഫോൺ, എ.ടി.എം. കാർഡ് ഉൾെപ്പടെയുള്ള രേഖകൾ മോഷണം പോയതായി പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K