08 August, 2019 10:12:22 PM


ശ്രീറാമിന് സഹായം; പ്രസ് ക്ലബില്‍ നിന്ന് കിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുറത്ത്



തിരുവനന്തപുരം:  മാധ്യമ പ്രവർത്തകൻ കെഎം ബഷീർ കാറിടിച്ച് മരിച്ച കേസില്‍ തെളിവ് നശിപ്പിക്കാന്‍ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ സഹായിച്ചു എന്ന ആരോപണം നേരിടുന്ന കിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബിനെ തിരുവനന്തപുരം പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി.


ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ശ്രീറാമിന്റെ രക്ത പരിശോധനാ സാമ്പിളുകള്‍ ശേഖരിക്കാതെയും പ്രതിയ്ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു എന്നാണ് ആരോപണം. കിംസ് ആശുപത്രിയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് കിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഇ.എം നജീബിനെ പ്രസ് ക്ലബ്ബ് അസോസിയേറ്റ് മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്താക്കാന്‍ പ്രസ് ക്ലബ്ബ് ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് ജി പ്രമോദും സെക്രട്ടറി എം രാധാകൃഷ്ണനും അറിയിച്ചു. നേരത്തെ ഏതോ പത്രസ്ഥാപനത്തിലുണ്ടായിരുന്ന സമയത്ത് എടുത്ത അംഗത്യമായിരുന്നു നജീബിന്റെത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K