08 May, 2019 11:18:45 PM
ഭിക്ഷാടനത്തിനെത്തിയ പത്തു കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു
തിരുവനന്തപുരം: ഭിക്ഷാടനത്തിനായി ഉപയോഗിച്ച അഞ്ചു കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. രാജസ്ഥാന്‍ സ്വദേശികളായ കുട്ടികളെയാണ് നഗരത്തില്‍ നിന്നും ചൈല്‍ഡ് ലൈന്‍ റെസ്‌ക്യു വിഭാഗം ഏറ്റെടുത്തത്. 35 വയസുള്ള രാജസ്ഥാന്‍ സ്വദേശിനിയാണ് കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിച്ചിരുന്നത്. 12 വയസുകാരി ഉള്‍പ്പെടയുള്ള കുട്ടികള്‍ അഞ്ചുപേരും തന്റെ കുട്ടികളാണെന്നാണ് യുവതിയുടെ വാദം. സംഭവം ശ്രദ്ധയില്‍പെട്ടതൊടെ ചൈല്‍ഡ് ലൈന്‍ റെസ്‌ക്യു പ്രവര്‍ത്തകര്‍ ഇടപെടുകയും കുട്ടികളെ മോചിപ്പിക്കുകയും ചെയുകയായിരുന്നു.
കുട്ടികളോട് കാര്യം തിരക്കിയപ്പോള്‍ അമ്മ മരിച്ചു പോയെന്നും ബന്ധുക്കളുടെ ഒ്പ്പമാണ് താമസിക്കുന്നതെന്നുമുള്ള വിവരം ലഭിച്ചു. കുട്ടികളെ ഭിക്ഷാടനത്തിനുപയോഗിച്ച യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ചൈല്‍ഡ് ലൈന്‍ ശുപാര്‍ശ ചെയ്തു. സംഭവത്തില്‍ വിശദമായ പരിശോധന തുടരുകയാണെന്നും യുവതിയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു