28 April, 2019 02:48:24 PM


മൊബൈലിൽ ശ്രദ്ധിച്ചിരുന്നതിനാൽ പെട്രോൾ അടിക്കാൻ താമസിച്ചു; ജീവനക്കാരന് മർദ്ദനം (VIDEO)



നെടുമങ്ങാട്: വെള്ളനാട് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ താമസിച്ചതിനെ തുടർന്നുണ്ടായ തർക്കം മർദ്ദനത്തിൽ കലാശിച്ചു. ഞായറാഴ്ച രാവിലെ 8.30 മണിയോടെ ആയിരുന്നു സംഭവം. മർദ്ദനത്തിൽ പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി.


പെട്രോൾ നിറയ്ക്കാൻ ബൈക്കിലെത്തിയ യുവാവ് ഹെൽമെറ്റ് ഉപയോഗിച്ചും മറ്റും ജീവനക്കാരനെ മർദിക്കുന്ന ദൃശ്യങ്ങൾ സിസിടിവി യിൽ നിന്നും ലഭിച്ചു. ബൈക്ക് യാത്രികൻ പെട്രോൾ നിറക്കാനെത്തിയപ്പോൾ മൊബൈലിൽ നോക്കിയിരുന്ന ജീവനക്കാരനോട് തട്ടികയറുകയും മർദ്ദിക്കുകയുമായിരുന്നെന്ന് പരാതി അന്വേഷിക്കുന്ന ആര്യനാട് പോലീസ് പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K