15 April, 2019 11:23:27 AM


തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്ക്: തലയിൽ ഏഴ് തുന്നൽ



തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തുലാഭാരം നടത്തുന്നതിനിടെ  ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാരനേര്‍ച്ചക്ക് എത്തിയത്. അപകടം നടന്ന ഉടൻ പ്രവര്‍ത്തകര്‍  തരൂരിനെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപകടത്തില്‍ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K