10 April, 2019 05:24:29 AM
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അകമ്പടി വാഹനം അപകടത്തിൽ പെട്ട് പൊലീസുകാർക്ക് പരിക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അകമ്പടി വാഹനം അപകടത്തിൽ പെട്ട് പൊലീസുകാർ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. മംഗലപുരം സി.ഐ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ സംസ്ഥാന പാതയില്‍ വെമ്പായത്തിനു സമീപം കൊപ്പം അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനു സമീപമായിരുന്നു അപകടം.
തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നാലെ വന്ന പൊലീസ് ജീപ്പ് എതിര്‍ദിശയിലെത്തിയ ബൈക്കില്‍ ഇടിക്കാതിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ച് തലകീഴായി മറിയുകായിരുന്നു. സി.ഐ ജസ്റ്റിന്‍ ജോണ്‍, എ.എസ്.ഐ രാധാകൃഷ്ണന്‍, ബൈക്ക് യാത്രികനായ കൊപ്പം സ്വദേശി നിതിന്‍ കുമാര്‍, കാറില്‍ സഞ്ചിരിച്ചിരുന്ന കന്യാകുളങ്ങര സ്വദേശി അസീം എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.