21 March, 2019 09:43:28 AM


ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് കവർച്ച; കിളിമാനൂരിൽ മോഷണം പെരുകുന്നു




കിളിമാനൂർ: പാപ്പാല ഷീബാ ഭവനിൽ രാജശേഖരൻ നായരുടെ വീട്ടിൽ ബുധൻ പുലർച്ചെ 3 മണിയോടെ നടന്ന കവർച്ചയിൽ ഭാര്യയുടെ കഴുത്തിൽ കിടന്ന 4 പവന്റെ താലി മാല മുറിച്ചെടുത്തു കള്ളൻ കടന്നു. 3000 രൂപയും മോഷണം പോയി. വീടിന്റെ പിൻവശത്തെ ജനാല കമ്പി വളച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. ഉറക്കത്തിൽ മാല മുറിച്ചെടുക്കുന്നതിനിടെ ഉണർന്ന വീട്ടമ്മ ഭർത്താവിനെ വിളിച്ചുണർത്തുന്നതിനിടയിൽ മോഷ്ടാവ് അടുക്കള വഴി രക്ഷപ്പെട്ടു.

കിടപ്പു മുറിയിലുണ്ടായിരുന്ന രണ്ട് ബാഗ് വീടിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. തിങ്കളാഴ്ച രാത്രിയിൽ മുളക്കലത്തുകാവ് ആർ.എസ്. ഹൗസിൽ പി.രാജേന്ദ്രന്റെ വീട്ടിൽ നിന്നും 40 പവനും 40,000 രൂപയും മോഷണം പോയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K