14 March, 2019 03:30:17 PM


ജോലിക്കാരന് മലേറിയ; ആറ്റിങ്ങലിലെ ഹോട്ടല്‍ നഗരസഭ അടപ്പിച്ചു



ആറ്റിങ്ങല്‍: ജീവനക്കാരന് മലേറിയ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനെതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ആര്യാസ് ഹോട്ടല്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജയകുമാര്‍ അറിയിച്ചു. ഇവിടെ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശിക്ക് മലേറിയ ബാധിച്ചതിനെത്തുടര്‍ന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


ഇയാളെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നഗരസഭയിലെ ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധനകള്‍ നടത്തുകയും ഹോട്ടലിലും ജീവനക്കാര്‍ താമസിക്കുന്നിടത്തും ശുചീകരണമുള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ബുധനാഴ്ച ആറു മണിയോടെയാണ് അധികൃതര്‍ നിര്‍ദ്ദേശം നല്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K