06 March, 2019 10:52:20 AM
തിരുവനന്തപുരം കാട്ടാക്കടയിൽ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ മൂന്നംഗ സംഘം
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു. വിജിൻ ദാസ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൂന്നംഗ സംഘം വീട്ടിൽ നിന്ന് വിജിന്‍ദാസിനെ വിളിച്ചിറക്കി വെട്ടുകയായിരുന്നു എന്നാണ് വിവരം. എന്നാല്‍ വിജിന് ദാസിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.