03 March, 2019 09:07:45 AM


കിളിമാനൂരില്‍ എട്ടും ഒന്‍പതും വയസ്സുള്ള കുട്ടികള്‍ കുളത്തില്‍ മരിച്ച നിലയിൽ





കിളിമാനൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചെമ്മരുതി വട്ടപ്ലാമൂട് പട്ടികജാതി കോളനിയില്‍ ചരുവിള വീട്ടില്‍ ഷാന്‍, പ്രീതി ദമ്പിതമാരുടെ രണ്ടാത്തെ മകന്‍ പ്രിജിത്ത് (8) ചരുവിള വീട്ടില്‍ രതീഷ് ശോഭ ദമ്പതിമാരുടെ രണ്ടാമത്തെ മകനായ രാഹുല്‍ (9) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വര്‍ക്കല ശ്രീനിവാസപുരം എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് രാഹുല്‍. പ്രിജിത്ത് ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും. ശനിയാഴ്ച സന്ധ്യയോടെയാണ് കുട്ടുകളുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തുകയായിരുന്നു.


അടുത്ത സുഹൃത്തുക്കളായ ഇരുവരും സമീപത്തെ മറ്റൊരുകുളത്തില്‍ സ്ഥിരമായി കുളിക്കാന്‍ പോകാറുണ്ട്. എന്നാല്‍ ഇവര്‍ തിരികെ എത്താന്‍ വൈകിയതോടെ രക്ഷിതാക്കളും കോളനി നിവാസികളും ചേര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു. സ്ഥിരമായി പോകുന്ന കുളത്തില്‍ പരിശോധിച്ചിട്ടും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വൈകി സമീപത്ത് തന്നെയുള്ള വട്ടപ്ലാമൂട് ഉപയോഗശൂന്യമായ പോറ്റിക്കുളത്തില്‍ നാട്ടുകാര്‍ എത്തിയപ്പോള്‍ ആണ് മൃതദേഹം കണ്ടത്.


കുട്ടികള്‍ മീന്‍പിടിക്കാനായി ചെളിയും പായലും നിറഞ്ഞ പോറ്റിക്കുളത്തില്‍ എത്തിയതാകാമായിരിക്കുമെന്നാണ് സംശയിക്കുന്നത്. ഈ കുളം വളരെകാലമായി ഉപയോഗ ശൂന്യമായ നിലയിലുമാണ്. നാട്ടുകാരും അയിരൂര്‍ പോലീസും ചേര്‍ന്നാണ് കുട്ടികളുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ് മാര്‍ട്ടം പരിശോധനക്കായി വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അയിരൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മരിച്ച ഇരുകുട്ടികളും തീര്‍ത്തും നിര്‍ദ്ദന കുടുംബത്തിലെ അംഗങ്ങളാണ്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K