08 February, 2019 08:56:09 AM


തിരുവനന്തപുരം അരുവികുഴിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനുനേരെ ആക്രമണം



തിരുവനന്തപുരം: കള്ളിക്കാട് അരുവികുഴിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനുനേരെ ആക്രമണം. ബിജെപി മേഖല പ്രസിഡന്‍റ് ദീപു, ഷിജു എന്നിവരുടെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവീടുകളുടേയും ജനല്‍ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പ്രശ്നപരിഹാരത്തിന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ബോംബേറ് ഉള്‍പ്പെടെ ആഴ്ചകളായി കള്ളിക്കാട് സിപിഎം–ബിജെപി സംഘര്‍ഷം തുടരുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K