04 February, 2019 04:40:05 PM
ആറ്റിങ്ങലിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം: ബസ്സുകൾ കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്
ആറ്റിങ്ങൽ: ഇന്ന് രാവിലെ 7.30 ഓടെ പൂവമ്പാറ പാലത്തിന് സമീപമുള്ള വളവിൽ വച്ചായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്ന് ആലംകോട്ടേയ്ക്ക് പോകുകയായിരുന്ന ദേവൂട്ടി ബസ്സിലേക്ക് അതേ ദിശയിൽ വന്ന സൂര്യ ബസ്സിടിക്കുകയായിരുന്നു. അപകടത്തിൽ കെ റ്റി സി റ്റി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് കൂടുതലും പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.