04 February, 2019 02:57:25 PM
ആറ്റുകാല്‍ പൊങ്കാല; പരിശോധന സ്ക്വാഡിനു നേരേ തൊഴിലാളികളുടെയും വ്യാപാരികളുടെയും ആക്രമണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുമ്പ് പരിശോധന നടത്താന്‍ എത്തിയ സ്ക്വാഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിട്ടു. മണക്കാട് പരിശോധനയ്‌ക്കെത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അതേസമയം മൂന്ന് യൂണിയന്‍ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ വിടണമെന്ന് ആവശ്യപ്പെട്ട് ഫോര്‍ട്ട് പോലീസ് സ്റ്റേഷന് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്. പോലീസിനെതിരെ മുദ്രാവാക്യങ്ങളും ആക്രോശങ്ങളും ഉയര്‍ത്തിയാണ് പ്രതിഷേധം.




