03 February, 2019 12:37:12 PM


നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമണം: മുഖ്യപ്രതിയും സഹായിയും പിടിയിൽ



തിരുവനന്തപുരം : നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമണകേസിലെ മുഖ്യപ്രതിയും സഹായിയും പൊലീസ് പിടിയിൽ. മുഖ്യപ്രതി ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണിനെയും സഹായി ശ്രീജിത്തിനെയും തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.  

പല ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇവര്‍ പൊലീസ് പിടിയിലാകുന്നത്. ഹര്‍ത്താൽ ദിനത്തിൽ നാല് തവണയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രവീൺ ബോംബെറിഞ്ഞത്. പലരും തലനാരിഴക്കാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആഴ്ചകൾക്ക് ശേഷവും പ്രതികളെ പിടികൂടാനാകാത്തത് വലിയ നാണക്കേടാണ് പൊലീസിന് ഉണ്ടാക്കിയിരുന്നത്. 

പാര്‍ട്ടി ഓഫീസുകളിലും പ്രവീണുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ പാര്‍ട്ടി പ്രവര്‍ത്തകരിൽ നിന്ന് തന്നെ ചോര്‍ന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്ന് പ്രവീണിനെയും സഹായിയെയും പൊലീസ് പിടികൂടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K