01 February, 2019 01:22:50 PM


പൊലീസുകാരെ ബെല്‍റ്റും തൊപ്പിയും അഴിപ്പിച്ച്‌ കോടതിയില്‍ നിര്‍ത്തിയതായി പരാതി



നെയ്യാറ്റിന്‍കര: തിരുവനന്തപുരം റൂറല്‍ ആര്‍ ക്യാമ്പിലെ പൊലീസുകാരെ ബെല്‍റ്റും തൊപ്പിയും അഴിപ്പിച്ച്‌ കോടതിയില്‍ നിര്‍ത്തിയതായി പരാതി. ഇന്നലെയാണ് പ്രതിയെ കോടതിയിലാക്കാന്‍ സമയം വൈകിയതിന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. നെയ്യാറ്റിന്‍കര ജെഎഫ്‌എം സി 2 മജിട്രേറ്റ് ശിക്ഷിച്ചത്. റൂറല്‍ ആര്‍ ക്യാമ്പിലെ പൊലീസുകാര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. നടപടിയെക്കുറിച്ച്‌ ഹൈക്കോടതി രജിസ്ട്രാറുടെയും ജില്ലാ ജഡ്ജിയുടെയും ശ്രദ്ധയില്‍ പെടുത്തുമെന്ന് റൂറല്‍ എസ്പി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K