31 January, 2019 04:29:31 PM
തിരുവനന്തപുരത്ത് സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂരില്‍ വീട്ടിനുള്ളില്‍ സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്ണിയൂര്‍ പ്ലാവിള വീട്ടില്‍ അജിത്ത് കുമാര്‍ (46), അജികുമാര്‍ (44) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തിയത്. 92 വയസ്സുളള ഇരുവരുടെയും മാതാവായ ജോയ്സ് കിടപ്പുരോഗിയാണ്. ഇവരുടെ ബന്ധുവായ സ്ത്രീയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. അജിത്തും അജിയും അവിവാഹിതരാണ്. സഹോദരങ്ങള്‍: വനജ, ഉഷ, സുജാത, ജയ, കല