26 January, 2019 03:54:44 PM
തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ ഇനി നാല് മണിക്കൂര്‍; സെമി ഹൈസ്പീഡ് ട്രെയിനുകള്‍ വരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ ഇനി വെറും നാലര മണിക്കൂര്‍ യാത്ര. യാത്രയുടെ സമയം ചുരുക്കാന്‍ നവീന പദ്ധതി ഒരുങ്ങുന്നതിന്‍റെ ഭാഗമായി സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയൊരുക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പറയുന്നു. പ്രത്യേക റെയില്‍ കൊറിഡോര്‍ വഴി മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് ഹൈ സ്പീഡ് ട്രെയിനോടുക. തിരുവനന്തപുരത്തു നിന്നും എറണാകുളം വരെ ഒന്നര മണിക്കൂര്‍ കൊണ്ടും തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ നാലര മണിക്കൂര്‍ കൊണ്ടും ഹൈസ്പീഡ് ട്രെയിന്‍ ഓടിയെത്തും. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ മൂന്നാമത്തേയും നാലാമത്തേയും ബ്രോഡ് ഗേജ് പാതകള്‍ ഉണ്ടാക്കും. ഇതടക്കം വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന സൂചന നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.