10 January, 2019 07:38:43 PM


പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍.എസ്.എസ് നേതാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്




തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ ആര്‍.എസ്.എസ് നേതാവ് പ്രവീണിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നെടുമങ്ങാട് പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ജയന്‍, നിഷാന്ത് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.


ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താല്‍ ദിനത്തില്‍ അറസ്റ്റിലായ അക്രമികളെ മോചിപ്പിക്കാന്‍ എത്തിയ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണ് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബ് എറിഞ്ഞത്. ആര്‍.എസ്.എസ് നെടുമങ്ങാട് പ്രചാരകാണ് പ്രവീണ്‍. ഇയാള്‍ സ്‌റ്റേഷനിലേക്ക് ബോംബ് എറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന് പിന്നാലെ നെടുമങ്ങാട്ടെ ആര്‍.എസ്.എസ് കാര്യാലയം റെയ്ഡ് ചെയ്തിരുന്നു. വടിവാളുകള്‍ അടക്കം മാരകായുധങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K