25 January, 2016 05:19:00 PM


വിവാഹത്തിന് നിര്‍ബന്ധിതരാകുന്ന പെണ്‍മക്കളേ നിങ്ങള്‍ വിളിക്കൂ "1091" ലേക്ക്

പതിനെട്ടുവയസ്സാകുമ്പോഴേക്കും കല്യാണാലോചനകൾ, പിന്നെ വിവാഹം, അല്പായുസ്സ് മാത്രമുള്ള ദാമ്പത്യ ബന്ധങ്ങള്‍ കർണാടകയിൽ മാത്രമല്ല, രാജ്യത്തെവിടെയും പ്രശ്ന സങ്കീർണമാണ് പെൺകുട്ടികളുടെ ജീവിതം. നന്നായി പഠിച്ച് ജോലി സമ്പാദിച്ച് പക്വതയോടെ വിവാഹം കഴിക്കേണ്ടതിനുപകരം സ്ത്രീധനം മാത്രം ലക്ഷ്യമിട്ട് വിവാഹിതരാകുന്ന ആൺകുട്ടികളും രക്ഷിതാക്കളുമാണ് വില്ലന്മാരാകുന്നത്. 

ഒരായുസ്സ് മുഴുവൻ സമ്പാദിച്ചത് വിവാഹിതരാകുന്ന പെൺകുട്ടികൾക്കായി ചെലവാക്കുന്ന രക്ഷിതാക്കൾക്കുമുന്നിൽ കണ്ണീർ കഥകളുമായി കുട്ടികൾ തിരിച്ചെത്തുന്നു.  പഠിത്തവും ജോലി സമ്പാദനവുമാണ് പ്രധാനമെന്ന ആശയവുമായാണ് ബാംഗ്ലൂർ പോലീസ് പുതിയ സംരംഭം തുടങ്ങിയിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ രക്ഷിതാക്കൾ അടക്കം ആരെങ്കിലും വിവാഹത്തിന് നിർബന്ധിച്ചാൽ സഹായവാഗ്ദാനവുമായി പോലീസെത്തും.

വിവാഹത്തിനായി ആർ നിർബന്ധിച്ചാലും 1091 എന്ന ഹെല്പ് ലൈൻ നമ്പരിൽ വിളിക്കേണ്ട ആവശ്യമേയുള്ളു. ഏത് ഭാഷസംസാരിക്കുന്നവരായാലും സഹായവുമായി ബാംഗ്ലൂർ പോലീസ് ഉടനെത്തും.രക്ഷിതാക്കളെയും പെൺകുട്ടിയെയും വിളിച്ചുവരുത്തി കൗൺസിലിംഗ് നൽകും. കുടുംബത്തിൽ  നേരിട്ട് കണ്ട ദാമ്പത്യ തകർച്ച, സ്ത്രീധന പ്രശ്നം, സ്വന്തം കാലിൽ മാറുന്ന ലോകത്തെ പെൺചിന്ത ഇവയെല്ലാമാണ് പെൺകുട്ടികളെ പക്വതയെത്തും മുമ്പുള്ള വിവാഹത്തിൽ നിന്നും അകറ്റുന്നതെന്ന് പോലീസ് പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K